കൊച്ചി: കുട്ടനാട്ടിലെ പ്രളയത്തിൽ ദുരിതം അനുഭവിച്ച എല്ലാ അർഹരായ കുടുംബങ്ങൾക്കും 10,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു ഹൈക്കോടതി.
2020ലെ പ്രളയത്തിൽ ബാധിതർക്കായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജെയ്സപ്പൻ മത്തായി നൽകിയ ഹർജിയിലാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്. ഈ ഉത്തരവിന്റെ പ്രയോജനം കുട്ടനാട്ടിലെ 43,538 കുടുംബങ്ങൾക്ക് ലഭിക്കും.
രണ്ടുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും കോടതി നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
