അമ്പലമേട്: പൊലീസ് സ്റ്റേഷനിലെ മർദ്ദന ദൃശ്യങ്ങൾ ചോർന്നതിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഒരു വർഷത്തിന് ശേഷം പുറത്ത് വന്നത്. ഇതിന് പിന്നിൽ പൊലീസുകാർക്കിടയിലെ ഭിന്നതയെന്നാണ് സൂചന. ഗാർഹിക പീഡന കേസിലെ പ്രതിയെ എസ്ഐ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
സ്പെഷ്യൽ ബ്രാഞ്ചിൻറെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു വർഷം മുൻപ് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ ചോർന്നതെന്ന് അമ്പലമേട് എസ്ഐ ആരോപിച്ചിരുന്നു.
പൊലീസ് സ്റ്റേഷനിൽ പൊലീസ് മാത്രം കൈകാര്യം ചെയ്യുന്ന സിസിടിവി ഹാർഡ് ഡിസ്ക്കിൽ നിന്ന് എങ്ങനെ ദൃശ്യം ചോർന്നു എന്നതാണ് സേനയ്ക്കുള്ളിലെ ചോദ്യം.
അക്രമാസക്തനായി നില‍്‍ക്കുന്ന പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷവും പൊലീസുകാരെ ഒന്നടങ്കം വെല്ലുവിളിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സഹികെട്ടാണ് പ്രതി ബിബിനെ ശാന്തനാക്കാൻ ശ്രമിച്ചതെന്നും എസ്ഐ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്