കട്ടപ്പമാർക്ക് തത്കാലം വിജയിക്കാം, പക്ഷെ ബാഹുബലി ജയിക്കും: പി. എ ഗോകുൽദാസിൻ്റെ ഭീഷണി പ്രസംഗം

MAY 19, 2025, 11:27 PM

പാലക്കാട്: സാമ്പത്തിക ക്രമക്കേടിൽ സിപിഎം അന്വേഷണം നേരിടുന്ന ജില്ലാ കമ്മറ്റി അംഗം  പി. എ ഗോകുൽദാസിൻ്റെ ഭീഷണി പ്രസംഗം പുറത്ത്. കാരിരുമ്പിൻറെ  ശക്തിയെ , അതിൻറെ  ഉള്ളിൽ അണഞ്ഞു കത്തുന്ന തീയെ കെടുത്താൻ ഒരു പിന്തിരിപ്പൻ ശക്തിക്കും കഴിയില്ല.

അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകും , ആളികത്താൻ ഇടവരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ജില്ലാ കമ്മറ്റിയെ ഒറ്റ്കൊടുക്കുന്നവർക്കും , കട്ടപ്പമാർക്കും തത്കാലം വിജയിക്കാം . പക്ഷെ ബാഹുബലി ജയിക്കും . കട്ടപ്പമാർ പിന്നിൽ നിന്നും കുത്തുമ്പോഴും ബാലുബലി ജയിച്ച് കൊണ്ടേയിരിക്കും. പിന്തിരിപ്പൻമാരുടെ കൈയും , തലയും വെട്ടിയെടുത്ത് വരുന്ന ബാഹുബലിയുടെ ചിത്രം ഉണ്ടാകും . അങ്ങനെ വീണു പോകില്ലെന്ന് മാധ്യമങ്ങളും , ഇരുട്ടിൽ പോസ്റ്റർ ഒട്ടിക്കുന്നവരും ഇക്കാര്യം മനസിലാക്കണം

vachakam
vachakam
vachakam

ഇ .കെ നായനാരെ പോലെ നാടിനായി  ജീവിച്ചവരെ വ്യക്തിഹത്യ നടത്തും. കമ്മ്യൂണിസ്റ്റുകൾ അതിനെ അതിജീവിക്കും.ആരുടേയും ടെ ഭീഷണികൾക്ക് മുൻമ്പിൽ മുട്ടുമടക്കില്ല.  തല കുനിക്കുമെന്ന് ഒരു പിന്തിരിപ്പൻമാരും , മാധ്യമങ്ങളും വിചാരിക്കേണ്ട.തീയിൽ കുരുത്തതാണ് , കാറും , കോളും ഉള്ള കടലിൽ വഞ്ചിയിറക്കിയാണ് ശീലം.എതിരെ നീന്തി ശിലമുള്ളവരാണ് .ചൊറിയാൻ വരരുത് അത് താങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam