കണ്ണൂർ: റാപ്പർ വേടനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. വേടൻ കേരളത്തിൻ്റെ പടനായകനാണെനന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
വേടൻ്റേത് കലാഭാസമാണെന്ന് പറഞ്ഞ ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ ആർ മധുവിനാണ് എം വി ഗോവിന്ദൻ മറുപടി പറഞ്ഞത്. ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേത്. വേടനെതിരായ പൊലീസ് നീക്കം ബോധപൂർവമാണ്. അത് തെറ്റ് തന്നെയാണ്. വേടൻ്റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കല്ലുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരായ കേസ് വേണ്ടാത്ത ഇടപെടലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയത്. സവർണ ബോധമുള്ളവരാണ് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്