ഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനശൈലിയെയും വിമർശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോയിൽ ചർച്ച. ഭരണരീതിയിലും നേതൃത്വ സമീപനത്തിലും നേരത്തേ തന്നെ തിരുത്തൽ വരുത്തേണ്ടിയിരുന്നുവെന്നാണ് യോഗത്തിൽ ഉയർന്ന വിമർശനം.
സർക്കാരിലെ ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിക്ക് കാരണമായതായി പോളിറ്റ് ബ്യൂറോ അംഗങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് തോൽവിയിൽ ചില വ്യക്തികൾക്ക് നിർണായക പങ്കുണ്ടായിരുന്നുവെന്നും, പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ ഉൾപ്പെടെ ആവശ്യമായ തിരുത്തലുകൾ വേണമെന്നുമാണ് കേന്ദ്ര നേതൃത്വം നിർദേശിച്ചത്.
പ്രതിപക്ഷമായുള്ള പുതിയ സാഹചര്യത്തിൽ കൂടുതൽ സജീവവും സർഗാത്മകവുമായ പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
അതേസമയം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി സിപിഐഎം തുടരണോ എന്ന വിഷയവും പോളിറ്റ് ബ്യൂറോയിൽ ചർച്ചയായി. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎമ്മിനും ബിജെപിക്കും തമ്മിൽ ധാരണയുണ്ടെന്ന ആരോപണം ചില സഖ്യകക്ഷി നേതാക്കൾ ഉന്നയിച്ചതിൽ അംഗങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
