‘പിണറായി വിജയൻ എംഎഎൽഎ സ്ഥാനം രാജി വയ്ക്കണം’: സിപിഐഎം പാറശാല ഏരിയ കമ്മിറ്റി

MAY 23, 2026, 3:50 AM

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐഎം പാറശാല ഏരിയ കമ്മിറ്റി.

പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. 

പാർട്ടി കോട്ടയിൽ പിണറായി വിജയൻ ആറ് റൗണ്ട് പിന്നിൽ പോയി. എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്നും വിമർശനം ഉയർന്നു. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ശരീരഭാഷ വൻ തോൽവിയെന്ന് സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗം വിമർശിച്ചു.

vachakam
vachakam
vachakam

അതേസമയം തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസ്ഥാന  നേതൃത്വത്തിന് എതിരായ കടുത്ത വിമർശനങ്ങൾ തുടരുകയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ വൻ പാളിച്ച പറ്റിയെന്നും, ചില നേതാക്കൾ സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചെന്നും വിമർശനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam