കൊല്ലം ജില്ലാ കമ്മിറ്റിയ്ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും പിണറായിക്കും ഗോവിന്ദനുമെതിരെ വിമര്‍ശനം

JUNE 11, 2026, 3:13 AM

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ കടുത്ത വിമര്‍ശനം.

തെരഞ്ഞെടുപ്പിന്റെ റിവ്യൂ വിശദമായി ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്ച്ചകള്‍ നേതാക്കള്‍ തുറന്നുകാട്ടി.

എം വി ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തു. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നാണ് ആവശ്യം. അതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ എംഎല്‍എമാരായ എം ബി രാജേഷിനും കെ ശാന്തകുമാരിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

vachakam
vachakam
vachakam

എം ബി രാജേഷിന്റെയും കെ ശാന്തകുമാരിയുടെയും ശൈലി തോല്‍വിക്ക് കാരണമായെന്നാണ് ഉയര്‍ന്ന വിമര്‍ശനം. തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ എംഎല്‍എമാരായിട്ടും ജനങ്ങളുമായി ബന്ധമില്ലാതായെന്നും വിമര്‍ശനം ഉയര്‍ന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam