സിപിഐഎമ്മിനെ വെട്ടിലാക്കി മത്സരിക്കാൻ 'അസംതൃപ്തരും'

NOVEMBER 17, 2025, 9:50 PM

പാലക്കാട്:   സിപിഐഎമ്മിനെ വെട്ടിലാക്കി മത്സരിക്കാൻ 'അസംതൃപ്തരും'. നിലവിൽ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും ജനകീയ മതേതരമുന്നണി എന്ന പേരിൽ നഗരസഭയിലെ 10 വാർഡുകളിൽ ഇവർ മത്സരിക്കുമെന്നാണ് വിവരം. മണ്ണാർക്കാട് മേഖലയിലാണ് സിപിഐഎമ്മിലെ 'അസംതൃപ്തരും' മത്സരിക്കാനൊരുങ്ങുന്നത്. 

 ബ്രാഞ്ച് സെക്രട്ടറിയായിരുന്നവരും പാർട്ടി അംഗത്വമുള്ളവരും മതേതരമുന്നണിയിലുള്ളതായാണ് വിവരം.

അച്ചടക്കനടപടിയെ ഭയക്കുന്നില്ലെന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും നീക്കുപോക്കുകളുണ്ടായില്ലെങ്കിൽ മത്സരവുമായി മുന്നോട്ടുപോകുമെന്ന അടിയുറച്ച നിലപാടിലാണ് മതേതരമുന്നണി പ്രവർത്തകർ.

vachakam
vachakam
vachakam

ഔദ്യോഗികപക്ഷം തങ്ങളെ അവഗണിക്കുന്നുവെന്ന കാരണം പറഞ്ഞാണ് 'അസംതൃപ്തർ' മത്സത്തിനിറങ്ങുന്നത്.

കുളർമുണ്ട, ഉഭയമാർഗം, വടക്കുമണ്ണം, നടമാളിക, ആൽത്തറ, വിനായക നഗർ, പാറപ്പുറം, കാഞ്ഞിരം, പെരിമ്പടാരി, നമ്പിയാംകുന്ന് വാർഡുകളിൽ ഇവർ മത്സരിക്കുമെന്നാണ് സൂചന. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam