വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിൻ്റെ തന്നെ ഉടമസ്ഥതയിൽ നിലനിർത്തണം: സിപിഐഎം

JULY 2, 2026, 8:01 PM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ എംഎസ്‌സി അന്താരാഷ്‌ട്ര ഷിപ്പിംഗ്‌ കമ്പനിക്ക്‌ കൈമാറാനുള്ള നീക്കം തടയുന്നതിന്‌ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്‌ സിപിഐഎം. 

  തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയിൽ നിലനിർത്തുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈമാറണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. എന്നാൽ ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ്‌ അദാനി ഗ്രൂപ്പ്‌ ഓഹരികൾ കൈമാറ്റം നടത്തുന്നത്‌ എന്നാണ്‌ മനസ്സിലാക്കുന്നത്‌.

vachakam
vachakam
vachakam

ഇത്‌ യാഥാർത്ഥ്യമാകുന്നതോടെ തുറമുഖം പൂർണ്ണമായി എംഎസ്‌സിയുടെ കപ്പലുകൾക്ക്‌ മാത്രമായി നീക്കിവയ്‌ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും.

ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ്‌ ഷിപ്പിംഗ്‌ കമ്പനികൾക്ക്‌ പ്രവേശനം ലഭിച്ചില്ലെങ്കിൽ അത്‌ സംസ്ഥാന താൽപര്യത്തെ തന്നെ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും സിപിഐഎം പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam