കണ്ണൂരിൽ സി.പി.ഐ.എം സ്ഥാനാർഥി ചിത്രം തെളിയുന്നു; ശൈലജ, ശ്യാമള, ടി.പി. രാമകൃഷ്ണൻ എന്നിവർ രംഗത്ത്

MARCH 4, 2026, 3:19 AM

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സി.പി.ഐ.എം സ്ഥാനാർഥിത്വത്തിൽ വ്യക്തതയാകുന്നു. പേരാവൂരിൽ കെ.കെ. ശൈലജയും തളിപ്പറമ്പിൽ പി.കെ. ശ്യാമളയും പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍യും മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പുതുക്കി നൽകിയ പട്ടികയിൽ നിർദേശിച്ചു. ഇതിൽ മാറ്റം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറിയറ്റ് എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് പേരാവൂരിൽ കെ.കെ. ശൈലജയുടെ പേര് നിശ്ചയിച്ചത്. യുഡിഎഫിന്റെ ശക്തികേന്ദ്രമായ പേരാവൂരിൽ 2006-ലാണ് എൽഡിഎഫ് ആദ്യമായി വിജയം കണ്ടത്. അന്ന് വിജയിച്ചത് ശൈലജയായിരുന്നു. തുടർന്ന് 2011 മുതൽ സണ്ണി ജോസഫ് മൂന്ന് ടേമായി വിജയിക്കുകയാണ്.

എന്നാൽ തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടി പ്രവർത്തകരിൽ നിന്നു ശക്തമായ എതിർപ്പുണ്ടായി. സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജനകീയത കുറവായതും വിജയസാധ്യതയെ ബാധിക്കാമെന്ന ആശങ്കയും ഉയരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ എന്ന പരിഗണനയിലാണ് സീറ്റ് നൽകിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ട പേരാമ്പ്ര സീറ്റിൽ ടി.പി. രാമകൃഷ്ണൻ മത്സരിക്കണമെന്നതാണ് സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം. കുറ്റ്യാടി സീറ്റിന് പകരമായാണ് പേരാമ്പ്ര പരിഗണിച്ചത്. ഇതോടെ 12 സീറ്റുകളിലാണ് ഇത്തവണ കേരളാ കോൺഗ്രസ് എം മത്സരിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam