തിരുവനന്തപുരം: പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെത്തെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു.
ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു.
വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ് ബേബിയും ആവർത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
