കൊച്ചി: വി.ഡി സതീശൻ തുടർച്ചയായി അഞ്ചു തവണ വിജയിച്ച പറവൂർ സീറ്റ് സിപിഎമ്മിന് വിട്ടുനൽകുമെന്ന പ്രചാരണം തള്ളി സിപിഐ.
പറവൂരിൽ സിപിഐ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചതായും പാർട്ടി ചുമതല നൽകിയതായും എറണാകുളം ജില്ലാ സെക്രട്ടറി എൻ .അരുൺ പറഞ്ഞു.
പറവൂരിൽ സിപിഐ തന്നെ മത്സരിക്കുമെന്നും എൻ .അരുൺ വ്യക്തമാക്കി.
അതേസമയം പറവൂർ സീറ്റ് സിപിഐയിൽ നിന്നും ഏറ്റെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീശ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
