പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ സിപിഎമ്മിലേക്ക്. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്നു പേർ ഉൾപ്പെടെ പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെയും നേതാക്കളെയും സിപിഎം സ്വീകരിച്ചു.
അഭിപ്രായ ഭിന്നതയെ തുടർന്ന് 2017ൽ സി പി എം വിട്ട് സി പി ഐയിലേക്ക് ചേക്കേറിയവരാണ് 9 വർഷങ്ങൾക്കിപ്പുറം സി പി എമ്മിലേക്ക് തന്നെ തിരികെ വന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ മണ്ണൂർ ലോക്കൽ കമ്മിറ്റിയും മണ്ഡലം - ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംഘടനാ നടപടി സ്വീകരിച്ചതോടെയാണ് പാർട്ടി അംഗങ്ങളായ 200 ലേറെ പേർ സി പി ഐ ബന്ധം ഉപേക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
