കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിന് കൊച്ചി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നിരന്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണ് ഷാജന്‍ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് ആണ് ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്നും കോടതി ചോദിച്ചു.
പോലീസ് വാദിച്ചപ്പോളുള്ള “ഷാജന്‍ ഒളിവിലാണ്” എന്ന പ്രസ്താവനയെയും കോടതി ശക്തമായി വിമർശിച്ചു. ഷാജന്‍ സ്‌കറിയ ദിവസവും യൂട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. ഇത്രയും പ്രശ്‌നക്കാരനായ വ്യക്തിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സെഷന്‍സ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. കടവന്ത്ര പോലീസ് മുമ്പ് ജാമ്യമില്ലാക്കുറ്റം ചുമത്തി ഷാജന്‍ സ്‌കറിയയെക്കെതിരെ കേസ് എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
