പയ്യന്നൂരില്‍ പൊലീസ് ക്വാര്‍ട്ടേഴ്സിന് നേരെ ബോംബെറിഞ്ഞ കേസ്; 4 സിപിഎം പ്രവര്‍ത്തകരെ വെറുതേ വിട്ടു

MAY 22, 2026, 6:14 AM

കണ്ണൂര്‍ പയ്യന്നൂരിൽ പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസിൽ നാല് സിപിഎം പ്രവർത്തകർ കുറ്റവിമുക്തർ. ഷിജിൽ , ടി.സി.വി.നന്ദകുമാർ, കെ.വികാസ് , കെ. രഞ്ജിത്ത് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്.

പൊലീസ് അന്വേഷണം കൃത്യമല്ലെന്നും പ്രതികള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിച്ച നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്കെതിരെ നടപടിക്കും കോടതി നിര്‍ദേശിച്ചു.

2016 ജനുവരി 16നാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ കോർട്ടേഴ്സിന് നേരെ ബോംബെറിഞ്ഞത്. പൊലീസിന് നേരെ ബോംബെറിഞ്ഞ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ നിഷാദിനെതിരെ കാപ്പ ചുമത്തിയതും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതുമടക്കം പൊലീസിനെതിരായ രോഷമായിരുന്നു ബോംബേറിന് കാരണമെന്നാണ് കേസ്. 

vachakam
vachakam
vachakam

2016 ജനുവരി 16-ന് പുലർച്ചെയാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി കെ മണിയും എസ്ഐ വിപിൻ കുമാറും താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് നേരെ ആക്രമണമുണ്ടായത്. ബൈക്കുകളിലായി എത്തിയ സംഘമാണ് ക്വാർട്ടേഴ്സിന് നേരെ ബോംബ് എറിഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam