തിരുവനന്തപുരം: പാചകവാതക വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ഭക്ഷണവില കുത്തനെയുയര്‍ത്തി ഹോട്ടലുകള്‍. കട്ടന്‍ ചായ മുതല്‍ എല്ലാ ഇനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു. തട്ടുകടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ വിലക്കയറ്റമുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മിക്ക ഹോട്ടലുകളും ഊണടക്കമുള്ള ജനപ്രിയവിഭവങ്ങള്‍ ഒഴിവാക്കി മെനു പരിഷ്‌കരിച്ചിട്ടുണ്ട്.
നേരത്തേ 10 രൂപയായിരുന്ന ചായക്ക് ഇപ്പോള്‍ 12 മുതല്‍ 16 വരെയാണ് വില. ഇത് ചെറിയ ഹോട്ടലുകളിലാണ്. 25 മുതല്‍ 30 രൂപവരെ ഈടാക്കുന്നവരുമുണ്ട്. ഇതിനനുസൃതമായി മറ്റ് വിഭവങ്ങള്‍ക്കും വില ഉയര്‍ന്നു. പൊറോട്ട, ചപ്പാത്തി എന്നിവയ്ക്ക് 12 ല്‍ നിന്ന് 16 രൂപയായി. ചിക്കന്‍ വിഭവങ്ങള്‍ പ്ലേറ്റിന് 200 രൂപയായിരുന്നത് 260 മുതല്‍ 280 വരെയായപ്പോള്‍ ബിരിയാണിക്ക് 160 രൂപയുണ്ടായിരുന്നത് 200 ലേക്ക് ഉയര്‍ന്നു.
നഗരത്തില്‍ ഒന്നിലധികം ശാഖകളുമായി കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ശൃംഖല ചിക്കന്‍ ബിരിയാണിയുടെ നിരക്ക് 240 ല്‍ നിന്ന് പെട്ടെന്ന് 320 വരെയായി ഉയര്‍ത്തി. പലയിടത്തും 60 രൂപയായിരുന്ന ഊണ് 100 വരെയെത്തി. വട, പഴംപൊരി, വെട്ടുകേക്ക് എന്നിവയ്‌ക്കെല്ലാം രണ്ട് മുതല്‍ നാലുരൂപ വരെ വര്‍ധിച്ച് 16 രൂപയായി.
പാചകവാതകവില ഉയര്‍ന്നതും ദൗര്‍ലഭ്യവുംമൂലം പലയിടത്തും മെനു വെട്ടിക്കുറച്ചു. ഊണിന് പകരം ബിരിയാണി മാത്രമാക്കി മിക്കവരും. ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ പലരും ബിരിയാണി കഴിക്കാറില്ലെന്ന് ഹോട്ടലുടമകള്‍ തന്നെ പറയുന്നു. ഇതുപോലെ പൊറോട്ടയും ദോശയും അടക്കം നിര്‍ത്തിയ ഹോട്ടലുകളും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
