എസ്എസ്എ ചെയർമാൻ നിയമനത്തിൽ വിവാദം; ഇടത് അധ്യാപക നേതാവിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ലീഗ് അധ്യാപക സംഘടന

JUNE 16, 2026, 10:08 PM

മലപ്പുറം: വിദ്യാഭ്യാസ വകുപ്പിലെ സുപ്രധാന സ്ഥാനമായ എസ്എസ്എ (സമഗ്ര ശിക്ഷ കേരള) ചെയർമാൻ പദവിയിലേക്ക് ഇടത് അധ്യാപക സംഘടനാ നേതാവ് പി.ടി. അബ്ദുൾ അസീസിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ലീഗ് അനുകൂല അധ്യാപക സംഘടന.

നിയമന നടപടികൾ സർക്കാർ പുനഃപരിശോധിക്കണമെന്നും പി.ടി. അബ്ദുൾ അസീസിനെ ചെയർമാനാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നുമാണ് കോൺഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേഴ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമനത്തിന് പിന്നിൽ പേരാമ്പ്ര മേഖലയിലെ ഒരു മുസ്ലിം ലീഗ് നേതാവിന്റെ ഇടപെടലുണ്ടെന്ന ആരോപണവും സംഘടന ഉന്നയിച്ചു. വിവിധ സ്ഥാനങ്ങൾ രാഷ്ട്രീയ-സംഘടനാതല ധാരണകളുടെ അടിസ്ഥാനത്തിൽ പങ്കുവെക്കുന്നതാണ് നടക്കുന്നതെന്നും ഇത് പൊതുതാൽപ്പര്യത്തേക്കാൾ കച്ചവട താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും സംഘടന വിമർശിച്ചു.

vachakam
vachakam
vachakam

വിദ്യാഭ്യാസ മേഖലയിലെ പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങൾ സുതാര്യമായും യോഗ്യതയുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്നാണ് സംഘടനയുടെ നിലപാട്. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam