കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിൽ കടുത്ത അതൃപ്തിയും ആഭ്യന്തര പ്രതിഷേധവും. നിയമന പട്ടിക പുനഃപരിശോധിക്കാൻ ജനറൽ ബോഡി യോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം സംഘടനയ്ക്കുള്ളിൽ ഒരു വിഭാഗം ശക്തമായി ഉന്നയിച്ചു.
സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും ഉൾപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവർക്കും മുൻഗണന നൽകിയതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയെന്നും പ്രതിഷേധിക്കുന്ന വിഭാഗം ആരോപിക്കുന്നു.
കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കന്റെ മകളെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെയും ലോയേഴ്‌സ് കോൺഗ്രസ് നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സർക്കാർ അനുകൂലികളുടെ മക്കളെയും വ്യക്തിപരമായ ബന്ധമുള്ളവരെയും ഉൾപ്പെടുത്തിയ പട്ടിക അംഗീകരിക്കാനാവില്ലെന്നാണ് സംഘടനയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
ഒന്നാം പിണറായി സർക്കാർ കാലത്ത് സർക്കാർ അഭിഭാഷകയായിരുന്ന പൂജാ സുരേന്ദ്രനും പുതിയ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ എതിർപ്പ് മറികടന്നാണ് നിയമന നടപടികൾ മുന്നോട്ടുകൊണ്ടുപോയതെന്നാണ് സംഘടനയ്ക്കുള്ളിലെ വിമർശനം.
ഇതിനിടെ, ചിലരുടെ കുടുംബാംഗങ്ങൾക്കും പ്ലീഡർ പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നിയമനങ്ങളെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിഷയം നിയമ-രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
