ആറന്മുള: വയനാട്ടില്‍ നൂറ് വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി.
പിരിച്ച പണം സംബന്ധിച്ച് വ്യക്തതയുള്ള കണക്ക് ആണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ പിരിച്ച പണത്തില്‍ അവ്യക്തതയുണ്ട്. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി തിന്നവരാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
'ഞങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് ചെയ്യും. പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം', അബിന്‍ വര്‍ക്കി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
