കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ചത്തെ ലക്ഷദ്വീപ് സന്ദര്‍ശനം കോണ്‍ഗ്രസ് ബഹിഷ്കരിക്കും. കോണ്‍ഗ്രസിന്റെ ലക്ഷദ്വീപ് ഭാരവാഹികളും പോഷക സംഘടനകളും വിട്ടുനില്‍ക്കും.
ലക്ഷദ്വീപിനോടുള്ള ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ബഹിഷ്കരണമെന്ന് നേതാക്കള്‍ അറിയിച്ചു.
2014ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷദ്വീപിൽ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളിൽ മുൻകാല നേട്ടങ്ങൾ ഇല്ലാതായിത്തുടങ്ങിയെന്ന് അവർ പറഞ്ഞു.
ബിജെപി അനുഭാവികളായ ഭരണാധികാരികളെ നിയമിക്കുകയും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ട ദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്തു.
ദ്വീപ് നിവാസികളുടെ ഭൂമിയും സ്വത്തും കൈയേറി, മൂവായിരത്തോളം ദ്വീപ് നിവാസികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.ഇത്തരം ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്