പുൽപ്പള്ളി: ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു.
പുൽപ്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരേ നേതാക്കൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന യോഗം എം.എൽ.എയുടെ നിലപാടിനെച്ചൊല്ലിയുള്ള രൂക്ഷമായ വിമർശനവേദിയായി മാറി.
വി.ഡി. സതീശനെ പിന്തുണയ്ക്കാതെ കെ.സി. വേണുഗോപാലിനും ചെന്നിത്തലയ്ക്കും ഒപ്പം നിന്ന ഐ.സി. ബാലകൃഷ്ണന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും വ്യക്തമാക്കി. വിജയത്തിനായി വിയർപ്പൊഴുക്കിയ പ്രാദേശിക പ്രവർത്തകരുടെ വികാരം എം.എൽ.എ കണക്കിലെടുത്തില്ലെന്നായിരുന്നു പ്രധാന ആക്ഷേപം.
ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ അഭിപ്രായം പറയുന്നതിന് മുൻപ് പ്രാദേശിക നേതൃത്വവുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഐ.സി. ബാലകൃഷ്ണനെ ന്യായീകരിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ പ്രതിഷേധത്തിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
