കൊച്ചി: പി വി അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
അൻവറിൻ്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിന് യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു.
എന്നാൽ ഈ നിർദ്ദേശം അൻവർ തള്ളുകയായിരുന്നു. യുഡിഎഫിനൊപ്പം ഇല്ലെന്നും യുഡിഎഫ് നേതാക്കൾ ഇനി ബന്ധപ്പെടേണ്ടെന്നും അൻവർ വ്യക്തമാക്കിയിരുന്നു. നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പി വി അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പക്ഷെ അതിനുള്ള ശേഷിയില്ലെന്നുമായിരുന്നു അൻവറിൻ്റെ പ്രതികരണം.. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്.
വി ഡി സതീശന്‍ ഉള്ള യുഡിഎഫിലേക്ക് ഇല്ലെന്നും തോറ്റ സീറ്റില്‍ പലസ്ഥലത്തും യുഡിഎഫിനെ വിജയിപ്പിക്കാന്‍ കഴിയുമെന്നും അൻവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കും: ബിജു പ്രഭാകർ
പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് ടികെ ഗോവിന്ദന് സമര്‍പ്പിച്ച
പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ; കൊട്ടിക്കലാശം ഇന്ന്
ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍