കൊച്ചിയിൽ 800-ലേറെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതായി പരാതി; ഇടപെട്ട്  ഉമ തോമസ് എംഎൽഎ  

JULY 3, 2026, 4:49 AM

കൊച്ചി: മുന്നറിയിപ്പില്ലാതെ കൊച്ചിയിലെ ഓഫീസിൽ നിന്ന് 800-ലധികം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതായി പരാതി. യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് (Coro Health) എന്ന സ്ഥാപനത്തിനെതിരെയാണ് ജീവനക്കാർ ആരോപണവുമായി രംഗത്തെത്തിയത്.

രാവിലെ ജോലിക്കെത്തിയപ്പോഴാണ് തങ്ങളെ പിരിച്ചുവിട്ട വിവരം ജീവനക്കാർ അറിയുന്നത്. പിന്നാലെ കമ്പനി ഓഫീസ് അടച്ചതായും ജീവനക്കാർ പറയുന്നു.

പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം (കോമ്പൻസേഷൻ) നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, മുൻപ് സമാനമായി പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും നിലവിലെ ജീവനക്കാർ ആരോപിക്കുന്നു.

vachakam
vachakam
vachakam

സംഭവത്തിൽ തൃക്കാക്കര എംഎൽഎ ഉമ തോമസ് ഇടപെട്ടു. കമ്പനി ഓഫീസിലെത്തി ജീവനക്കാരുമായി സംസാരിച്ച എംഎൽഎ, പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിച്ചതായി അറിയിച്ചു.

ജൂലൈ ആറിന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും അതുവരെ നിലവിലെ സ്ഥിതി തുടരാനുമാണ് തീരുമാനമായിരിക്കുന്നത്. തൊഴിൽമന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ വിഷയത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും ഉമ തോമസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam