വൻ വിലക്കുറവിൽ വെളിച്ചെണ്ണ വിപണിയിലേക്ക്

AUGUST 19, 2025, 1:50 AM

വെളിച്ചെണ്ണ വില കുറയണമെന്നത് മലയാളികളുടെ ഏറെ നാളായുള്ള ആഗ്രഹമാണ്.ഓണത്തിന് വെളിച്ചെണ്ണ 300 രൂപയ്ക്ക് താഴെ വിലയില്‍ കിട്ടുമെന്ന വിവരമാണ് വിപണിയില്‍ നിന്നെത്തുന്നത്. തേങ്ങയുടെയും കൊപ്രയുടെയും വില താഴാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.തേങ്ങയുടെ വില നിലവില്‍ 60 നും 65 നും ഇടയിലാണ്.പച്ചത്തേങ്ങയുടെ മൊത്തവിലയ്ക്ക് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 15 രൂപയോളമാണ്.തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം വര്‍ധിച്ചതും വിലയിടിയുന്നതിന് കാരണമായി.തേങ്ങ വില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും ഇറങ്ങും. ഓണമാകുമ്പോഴേക്ക് 300 രൂപയില്‍ താഴെയാകും വിലയെന്ന് പ്രതീക്ഷിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam