മുഖ്യമന്ത്രിക്ക് പറവൂരിൽ സ്വീകരണം; ശ്രീകുമാരൻതമ്പിയും മോഹൻലാലും എത്തും

MAY 21, 2026, 10:07 PM

പറവൂർ: പുതിയ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് ജന്മനാടായ പറവൂരിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വൻ സ്വീകരണം നൽകുന്നു. ഞായറാഴ്ച (മെയ് 24) വൈകീട്ട് പറവൂർ സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി നിർവ്വഹിക്കും. ചടങ്ങിൽ പറവൂർ പൗരാവലിയുടെ പ്രത്യേക ഉപഹാരവും ആദരവും മെഗാസ്റ്റാർ മോഹൻലാൽ മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിക്കും. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചടങ്ങിൽ വച്ച് അദ്ദേഹത്തെ നേരിട്ട് ആദരിക്കുവാൻ ആഗ്രഹിക്കുന്ന സംഘടനകളും വ്യക്തികളും തങ്ങളുടെ പേര് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകൾ:

  1.  93872 18787
  2. 79073 28825

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam