ആലത്തൂർ: ജ്യൂസാണെന്നു കരുതി കുട്ടികൾ കുടിച്ചത് പശുവിന്റെ കുളമ്പുരോഗത്തിനു വാങ്ങി വച്ച മരുന്ന്. പിന്നാലെ അവശനിലയിലായ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വിവരമറിഞ്ഞ ഉടനെ ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെങ്ങന്നൂർ പേഴോട് ശ്രീദേവിയുടെ മക്കളായ അമ്പിളി (10), ആദിദേവ് (6) എന്നിവരെയാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നില വഷളായതിനെ തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
ജില്ലാ മൃഗാശുപത്രിയിൽ നിന്ന് വാങ്ങിയ മരുന്ന് ജ്യൂസ് കുപ്പിയിലായിരുന്നു സൂക്ഷിച്ചത്. ഇതാണ് കുട്ടികൾ എടുത്ത് കുടിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
