തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്ന കെ മുരളീധരന്‍റെ പ്രസ്താവന പാടെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ.
സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുരളീധരൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒരു പ്രശ്നവും ഇല്ലെന്നാണ് സതീശൻ വ്യക്തമാക്കിയത്.
ചൊവ്വാഴ്ച ഗവർണര്‍ സ്ഥലത്ത് ഇല്ലായരുന്നു. തൃശൂരിലേക്ക് പോയ ഗവര്‍ണര്‍ രാത്രിയാണ് തിരികെ വന്നത്. ബുധനാഴ്ച രാവിലെ തന്നെ ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ചു. എവിടെയാണ് വൈകിയതെന്നും ഒരു തർക്കവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
