അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ ഓടിയെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

JUNE 7, 2026, 2:05 AM

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്.സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശൻ. അദ്ദേഹത്തിന്റെ പ്രചാരണ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു സലിംകുമാർ. 

ഉറച്ച രാഷ്ട്രീയ ബോധവും കോൺ​ഗ്രസ് ബോധവുമുള്ള വ്യക്തിയായിരുന്നു സലിം കുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

വീടുകളെ സന്തോഷ നിര്‍ഭരമാക്കുന്ന മുഖമായിരുന്നു അദ്ദേഹം. ഹാസ്യനടന്‍ മാത്രമല്ല, വലിയ നടന്‍ ആയിരുന്നുവെന്ന് ആദാമിന്‍റെ മകന്‍ അബു എന്ന സിനിമയിലൂടെ തെളിയിച്ചു. സാമുഹിക മാധ്യമങ്ങളിലെ തമാശകള്‍ സലിം കുമാറിന്‍റെ തമാശകളായിരുന്നു. സഹോദര തുല്യനായ ആളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam