ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലേക്ക് തിരിച്ചു. ഇന്നലെ രാത്രി 10.10 നുള്ള ഗൾഫ് എയർ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.
ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരിക്കുന്നത്. ബഹ്റൈൻ, ഖത്തർ, യു എ ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ഡിസംബർ ഒന്നു വരെ നാല് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രിയുടെ യാത്ര.
ഈ മാസം 19ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി വീണ്ടും യാത്ര തിരിക്കും.പ്രവാസികൾക്ക് സർക്കാർ ചെയ്ത കാര്യങ്ങളും പദ്ധതികളും വിശദീകരിക്കുക, നോർക്ക, മലയാളം മിഷൻ പരിപാടിയിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പര്യടനത്തിന്‍റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്