കണ്ണൂർ: പതിനേഴാം നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടമാണെന്നും, നാടിന്റെ പുരോഗതിയും വികസനവും തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു ജനവിധിയായിരിക്കും ഇത്തവണ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന് പുരോഗതി വേണമെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. എൽഡിഎഫിന് മാത്രമേ കേരളത്തെ വികസനത്തിന്റെ പാതയിൽ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന ബോധ്യം ജനങ്ങൾക്കുണ്ട്. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ പോലും എൽഡിഎഫ് ഭരണത്തുടർച്ച ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലിരുന്നവർ തന്നെ വികസന സാധ്യതകളെ തള്ളിക്കളഞ്ഞ കാലം പത്ത് വർഷം മുൻപ് കേരളം കണ്ടതാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നാട് തകർന്നു പോയേക്കാവുന്ന വലിയ പ്രതിസന്ധികളെ പോലും അതിജീവിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ജനങ്ങൾ ഞങ്ങളെയാണ് വിശ്വസിച്ചത്, ഞങ്ങൾ ജനങ്ങളെയും. ഈ പരസ്പര വിശ്വാസം വരും കാലങ്ങളിലും തുടരും. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്, ജനങ്ങൾ ഞങ്ങൾക്കൊപ്പവുമാണ്," എന്ന ആത്മവിശ്വാസത്തോടെ അദ്ദേഹം സംസാരം അവസാനിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും, കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു':
'സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗം'; തിരഞ്ഞെടുപ്പ് ദിനത്തിൽ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാൻ എത്തിയത്
'ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; പി കെ
നുണകൾ കൊണ്ട് തനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു