തിരുവനന്തപുരം: ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനവികതയുടെ പ്രകാശം പകര്‍ന്ന് ദീപാവലി നമുക്കാഘോഷിക്കാം എന്നും സ്‌നേഹവും സാഹോദര്യവും പുലരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ദീപാവലി, ദീപങ്ങളുടെ ഉത്സവം- ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഇത്.
അഞ്ച് ദിവസത്തെ ഈ ഉത്സവം ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍, ജൈനന്മാര്‍, സിഖുകാര്‍, ചില ബുദ്ധമതക്കാര്‍ എന്നിവരും ആഘോഷിക്കുന്നു. സംസ്ഥാനത്ത് ദീപാവലി ആഘോഷം പരിസര മലിനീകരണം പരമാവധി ഒഴിവാക്കി പരിസര ശുചിത്വം പാലിച്ചാകണമെന്ന് ആണ് ശുചിത്വമിഷന്‍ നിര്‍ദേശം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, സ്ട്രോകള്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കപ്പുകള്‍ തുടങ്ങിയവ ഒഴിവാക്കണം. സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും നിര്‍ദേശിച്ചിട്ടുണ്ട്.
ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളില്‍ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. രാത്രി എട്ടുമുതല്‍ പത്തുവരെയുള്ള രണ്ടു മണിക്കൂര്‍ സമയത്താണ് പടക്കങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്