ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്ത് ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ദേശീയപാതയില്‍ ചേര്‍ത്തലയില്‍ സെന്റ് മൈക്കിള്‍സ് കോളേജിന് മുന്‍വശം വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. 12 അടിയോളം താഴ്ചയിലായിരുന്നു ഗര്‍ത്തം രൂപപ്പെട്ടത്.
മണല്‍ ഒലിച്ചുപോയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഗര്‍ത്തം താല്‍ക്കാലികമായി മൂടിയിട്ടുണ്ട്. കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് മൂടിയത്.
ഗര്‍ത്തം രൂപപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാണത്തിലെ അപാതകയാണ് ദേശീയപാതയില്‍ ഇത്തരം വലിയ ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
