മോഹൻലാലിനെ സർക്കാർ ചുവപ്പുവൽക്കരിക്കുന്നു: ചെറിയാൻ ഫിലിപ്പ്

SEPTEMBER 30, 2025, 3:32 AM

തിരുവനന്തപുരം: ഫാൽക്കേ അവാർഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 

 സർക്കാർ  നടത്തുന്ന മോഹൻലാൽ സ്വീകരണ ചടങ്ങിന് 'ലാൽ സലാം, എന്ന പേരു നൽകിയത് ലാലിന് സലാം എന്നാണ് അർത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല.

ലാൽ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാൽ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പൻ അഭിവാദ്യം എന്നാണ് യഥാർത്ഥ അർത്ഥം. ഇംഗ്ലീഷിൽ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പൻ അഭിവാദ്യം നേരുന്ന പാർട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സർക്കാരിനുള്ളത്.

vachakam
vachakam
vachakam

കമ്മ്യൂണിസ്റ്റു കഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാൻ കല്പകവാടി തൻ്റെ സിനിമയ്ക്ക് 'ലാൽ സലാം' എന്ന പേരു നൽകിയതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam