തിരുവനന്തപുരം: ഒക്ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുമെന്ന് റിപ്പോർട്ട്. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.
20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. മുഴുവന്‍ ചോദ്യത്തില്‍ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങള്‍ എങ്കിലും ശരിയായിരിക്കണം എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്‌സ് ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്