കൃഷ്ണകുമാറും മകൾ ദിയയുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും,​ ജീവനക്കാരികൾ ഒളിവിൽ

JUNE 11, 2025, 12:01 PM

തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയയുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് റിപ്പോർട്ട്. കൃഷ്ണകുമാറിന്റെയും ദിയയുടെയും പരാതിയിൽ എടുത്ത കേസും ഇവർക്കെതിരെ ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. 

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന 'ഒ ബൈ ഓസി' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത്. മൂന്നു വനിതാജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു ദിയയുടെ പരാതി.

എന്നാൽ കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് ജീവനക്കാരായ യുവതികൾ പരാതിപ്പെട്ടത്. തിരുവനന്തപുരം മ്യൂസിയം പൊലീസായിരുന്നു കേസുകൾ അന്വേഷിച്ചുവരുന്നത്. ഇതാണ് ഇപ്പോൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപി ഉത്തരവിൽ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam