കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മ എന്നിവർക്ക് എതിരായ കേസിന്റെ എഫ്‌ഐആർ വിവരങ്ങൾ പുറത്തുവന്നു. തന്നെ ജയിലിൽ അടയ്ക്കുമെന്ന് എസ്‌ഐ രേഷ്മ ഭീഷണിപ്പെടുത്തിയെന്നും, പൊലീസ് സ്റ്റേഷനിൽ ലക്ഷ്മിപ്രിയയുടെ സാന്നിധ്യത്തിൽ തന്നെ ചോദ്യം ചെയ്തെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു.
നിയമവിരുദ്ധമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ചതായും, ഭീഷണിപ്പെടുത്തി സ്റ്റേഷൻ രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായും, പിന്നീട് തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി രേഖകൾ തയ്യാറാക്കി ഉപയോഗിച്ചതായും എഫ്‌ഐആറിൽ പറയുന്നു. പത്തിലധികം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വനിതാ സെൽ പൊലീസ് കേസെടുത്തത്. അൻസിബയെ നിയമവിരുദ്ധമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചതും, മാപ്പെഴുതി ഒപ്പിടാൻ നിർബന്ധിച്ചതും, പിന്നീട് ആ രേഖയിൽ അൻസിബ അറിയാതെ തിരുത്തൽ വരുത്തിയതുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ.
സംഭവത്തിൽ ആദ്യം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും പരാതിയിൽ കഴമ്പില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. കോടതി നിർദേശിച്ചതിനെ തുടർന്നാണ് ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, എസ്‌ഐ രേഷ്മ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
