സമൂഹ മാധ്യമങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന കേസ്; തൊപ്പിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

JULY 19, 2026, 11:26 PM

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്. ഐടി നിയമപ്രകാരമായിരുന്നു കേസ്.തൊപ്പി ഗ്യാങ്ങിലെ മമ്മു, ഷമീര്‍ എന്നിവര്‍ തൊപ്പിക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.ഇതിന് മറുപടിയായുള്ള വീഡിയോയിലാണ് തൊപ്പി നഗ്‌നദൃശ്യങ്ങള്‍ കാണിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവും തൊപ്പി ഉന്നയിച്ചിരുന്നു.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളില്‍ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam