സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; അറസ്റ്റിലായ യൂട്യൂബർ മമ്മുവിനെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും

JULY 16, 2026, 3:55 AM

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും.കേസിൽ കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നതാണ് പൊലീസിന്റെ ആവശ്യം.

ഇതിനായി പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് മഞ്ചേരി പൊലീസ് മഞ്ചേരി സിജെഎം കോടതിയിൽ അപേക്ഷ നൽകുന്നത്.കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയായ യൂട്യൂബർ തൊപ്പി ഇപ്പോഴും ഒളിവിലാണ്. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ തൊപ്പി മുൻകൂർ ജാമ്യം തേടിയിട്ടുണ്ടെങ്കിലും മഞ്ചേരിയിലെ കേസിൽ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

vachakam
vachakam
vachakam

തൊപ്പിയുടെ കൂട്ടാളികളായിരുന്ന മമ്മു, ജാസി, ഷമീം തുടങ്ങിയവരാണ് മഞ്ചേരിയിലെ കേസിലെ മറ്റുപ്രതികൾ.മലപ്പുറത്തെ യുവ​ഗായകന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കെതിരേ ലൈവ് സ്ട്രീമിങ്ങിലൂടെ അശ്ലീലപരാമർശങ്ങൾ നടത്തിയതിനാണ് മഞ്ചേരി പൊലീസ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam