തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി.തിരുവനന്തപുരം ജില്ലാ കോടതി ആണ് ജാമ്യം അനുവദിച്ചത്.
ആറ്റുകാൽ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നായർ കഴിഞ്ഞ ദിവസമാണ് മരിച്ചത്.ഇതേത്തുടർന്നുള്ള മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ആറ്റുകാൽ ഉണ്ണി റിമാൻഡിലായിരുന്നു.ഇടക്കാല ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞാൽ കോടതി നിർദേശപ്രകാരം വീണ്ടും അന്വേഷണ നടപടികളുമായി സഹകരിക്കേണ്ടിവരും.
അതേസമയം, പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സമയത്ത് ജാമ്യം തേടി ആറ്റുകാൽ ഉണ്ണി കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് മജിസ്ട്രേറ്റ് കോടതിയും പിന്നീട് ജില്ലാ കോടതിയും അപേക്ഷ തള്ളുകയായിരുന്നു.
പിതാവിന്റെ മരണത്തെ തുടർന്ന് വീണ്ടും നൽകിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
