പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് കേസ്; ഡോക്ടറുടെ മുൻ‌കൂർ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

JULY 20, 2026, 10:37 PM

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് കേസിൽ ഡോക്ടറുടെ മുൻ‌കൂർ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും.കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടറാണ് മുൻ‌കൂർ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡോക്ടറെ പയ്യന്നൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. വീഴ്ച സംഭവിച്ചില്ലെന്നും അത്യാവശ്യം ആയതുകൊണ്ടാണ് അനസ്തീഷ്യ നൽകിയത് എന്നുമാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ തല വിദഗ്ദ സമിതിയുടെ റിപ്പോർട്ട് ഉടൻ പോലീസിന് കൈമാറുമെന്നാണ് വിവരം.

അതേസമയം, മരിച്ച ദേവാൻഷ് ശൗര്യയുടെ പിതാവ് സൂരജ് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടിരുന്നു.അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജനം, ആശാനിർമൽ എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്നാണ് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

കൂടാതെ, അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കേസന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam