തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ അവഹേളിച്ചെന്ന പരാതിയിൽ യൂട്യൂബർ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തു.
യൂട്യൂബ് ചാനലിലെ വീഡിയോയിലായിരുന്നു ഷാജഹാന്റെ വിവാദ പരാമർശം. എഡിജിപിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
ശ്രീജിത്തിന് ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ ആരോപണം. ഇത് ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.
പരാതിക്കാരനോടും പൊലീസ് സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവജ്ഞതയും തോന്നിപ്പിക്കുന്നതാണ് ഷാജഹാന്റെ പരാമർശമെന്ന് എഫ്‌ഐആറിൽ പറയുന്നു.
മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള പ്രസ്താവനയാണിതെന്നും എഫ്‌ഐആറിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
