തിരുവനന്തപുരം: വഴിയിൽ കിടന്ന് യാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെയാണ് പോലീസ് കേസെടുത്തത്.
വാഹനത്തിന് വഴി നൽകാത്തതിനെ ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ഇദ്ദേഹം അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. നെടുമങ്ങാട്-കരിപ്പൂര് റോഡില്‍ മല്ലമ്ബ്രകോണത്ത് വച്ചാണ് സംഭവമുണ്ടായത്. കുടുംബത്തെ വാഹനം തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയായിരുന്നു.
സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസില്‍ പരാതി നല്‍കി.കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് അജീഷ് നാഥ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്