സാബു എം ജേക്കബിനെതിരെ  കേസെടുത്തു  

JANUARY 25, 2024, 5:51 PM

കൊച്ചി:  പി വി ശ്രീനിജൻ എംഎൽഎയെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കിറ്റെക്‌സ് എംഡിയും ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വന്റി 20 സംഘടിപ്പിച്ച മഹാസമ്മേളന വേദിയില്‍ വെച്ചായിരുന്നു സാബു എം ജേക്കബിന്റെ അധിക്ഷേപ പരാമര്‍ശം. 

മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 

vachakam
vachakam
vachakam

പ്രസംഗം ശ്രീനിജനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചാണിതെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പ്രവർത്തകന്റെ പരാതിയില്‍ എറണാകുളം പുത്തൻ കുരിശു പൊലീസ് കേസെടുത്തത്. 

സാബു ജേക്കബിന്‍റെ പരാമർശം കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്ഐആറില്‍ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam