കൊച്ചി: റെന്റ് എ കാർ തിരിച്ച ചോദിച്ച വൈരാഗ്യത്തിൽ ഉടമയെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം സഞ്ചരിച്ച വാഹനം നാട്ടുകാർ തടഞ്ഞു.
കൊച്ചിയിൽ കിലോമീറ്ററുകളോളം അപകടകരമായ രീതിയിൽ ബോണറ്റിൽ കിടന്ന ആളുമായി സഞ്ചരിച്ച വാഹനം നാട്ടുകാർ തടയുകയായിരുന്നു.
തിരൂർ സ്വദേശി ബക്കറാണ് അപകടകരമായ രീതിയിൽ കാറോടിച്ചത്. എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം ഉണ്ടായത്. ആലുവ സ്വദേശി സോളമൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
എറണാകുളം ആലുവ സ്വദേശിയുടെ കാർ വിവാഹ ആവശ്യത്തിന് വാടകയ്ക്ക് കൊടുത്തിരുന്നു. വാഹനം തിരികെ നൽകാതായതോടെ ഉടമ പൊലീസിൽ പരാതി നൽകി.
പിന്നീട് വാഹനം അന്വേഷിച്ചെത്തിയപ്പോഴാണ് വാടകയ്ക്ക് എടുത്ത ആളുമായി തർക്കത്തിൽ ഏർപ്പെടുന്നത്. പിന്നീട് നടന്ന സംഭവങ്ങളാണ് അപകടകരമായ രീതിയിലേക്ക് വഴിവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
