തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാൽ ഓഫീസുകളിൽ മാറ്റമുണ്ടാകും. ഗതാഗത മന്ത്രി ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫീസാണ് കടന്നപ്പള്ളി രാമചന്ദ്രന് നൽകുക.
തുറമുഖ മന്ത്രി ഉപയോഗിക്കുന്ന ഓഫീസ് ഗണേഷ് കുമാറിന് നൽകും.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഇതേ ഓഫീസ് തന്നെയായിരുന്നു കടന്നപ്പള്ളി ഉപയോഗിച്ചിരുന്നത്.
എംഎൽഎമാരായ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗവർണർ-സർക്കാർ പോരിനിടെ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും ഒരേ വേദിയിൽ എത്തുന്നുവെന്നതും പ്രത്യേകതയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്