മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

MAY 5, 2025, 1:39 AM

കോട്ടയം:   മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. 

ജർമൻ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാർഥികളും സുഹൃത്തുക്കളുമായ നാലു പേർ  മീനച്ചിലാറ്റിൽ ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. 

അടിമാലി സ്വദേശി അമൽ കെ ജോമോന്റെ മൃതദേഹമാണ് കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തു നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ട് സുഹൃത്ത് പെരുവന്താനം സ്വദേശി ആൽബിൻ ‍ജോസഫ് (21)ന്റെ മൃതദേഹം ലഭിച്ചിരുന്നു.  

vachakam
vachakam
vachakam

അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റർ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് ആൽബിൻറെ മൃതദേഹം ലഭിച്ചത്.

ശനിയാഴ്ച വൈകീട്ടാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്ശനിയാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് നിർത്തുകയും കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്ന് ജലനിരപ്പ് കുറച്ച ശേഷം ഇന്നലെ രാവിലെ ആറ് മണിയോടെ പുനരാരംഭിക്കുകയുമായിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam