ബിഎൽഒ അനീഷിന്റെ ഫോൺസംഭാഷണം പുറത്ത് 

NOVEMBER 17, 2025, 7:21 PM

കണ്ണൂർ: ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് പറയുന്ന ഫോൺസംഭാഷണം പുറത്ത്. കള്ളവോട്ടിനു കളമൊരുക്കാൻ സിപിഎം പ്രവർത്തകർ അനീഷിനുമേൽ കടുത്ത സമ്മർദം ചെലുത്തിയതായി ആരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആണ് ഇത് പുറത്തുവിട്ടത്. കോൺഗ്രസിന്റെ ബൂത്ത് ലവൽ ഏജന്റിനെ കൂടെ കൊണ്ടു പോകരുതെന്ന് ആവശ്യപ്പെട്ടു ഭീഷണിയുള്ളതായി ആത്മഹത്യചെയ്ത അനീഷ് പറയുന്ന ഓഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

 ആദ്യദിവസങ്ങളിൽ അനീഷിനൊപ്പം കോൺഗ്രസിലെ ബിഎൽഎ വൈശാഖും സിപിഎം ബിഎൽഎ, ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനും പോയിരുന്നു. തുടർന്നു വരേണ്ടെന്ന് വൈശാഖിനോട് അനീഷ് പറയുന്നതാണ് ഫോൺസംഭാഷണം. വന്നു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണെന്നും അവർ തടയുമെന്നും അനീഷ് പറയുന്നുണ്ട്. 

പിന്നെ നിൽക്കാൻ കഴിയില്ലെന്നും അവരുടെ ഏരിയയല്ലേയെന്നും ചോദിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ഫോൺ സംഭാഷണം ഇങ്ങനെ 

 

 അനീഷ് ജോർജ്: വന്നു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ് 

vachakam
vachakam
vachakam

 വൈശാഖ്: ആർക്കാണ് എതിർപ്പ്? 


അനീഷ്: അതുകൊണ്ട് ഇന്നു വരേണ്ട കേട്ടോ 

vachakam
vachakam
vachakam

 വൈശാഖ്: ആര് എതിർപ്പാക്കുന്നത്? 


അനീഷ്: ഭയങ്കര പ്രശ്നമുണ്ട്. അവർ തടയുമെന്നെല്ലാം പറയുന്നു, പിന്നെ പറയാം, പിന്നെ പറയാം ഞാൻ 

 വൈശാഖ്: അത് ശരിയല്ലല്ലോ, ഞാൻ ബിഎൽഎയും നിങ്ങൾ ബിഎൽഒയും അല്ലേ? 


അനീഷ്: അതേ 

 വൈശാഖ്: അപ്പോൾ പോകുമ്പോൾ എന്നെ വിളിക്കേണ്ടത് നിങ്ങളുടെ കടമയല്ലേ?


 അനീഷ്: അവർ കേൾക്കണ്ടേ, അവർ എന്തെല്ലാമോ പറയുന്നുണ്ട് 

 വൈശാഖ്: പ്രശ്നമെന്താണ്?


 അനീഷ്: പിന്നെ പറയാം, നേരിട്ടു പറയാം. 

 വൈശാഖ്: തടയുമെന്നു പറയുന്നുണ്ടെങ്കിൽ നിങ്ങൾ കംപ്ലെയ്ന്റ് കൊടുക്ക്.


 അനീഷ്: തടയും കുഴപ്പമാക്കുമെന്നെല്ലാമാണ് അവർ പറയുന്നത്. 

 വൈശാഖ്: പണിയെടുക്കാൻ വിടുന്നില്ലെന്നു പറഞ്ഞ് നിങ്ങൾ മുകളിൽ കംപ്ലെയ്ന്റ് ചെയ്യൂ. എന്നോട് വരേണ്ടെന്ന് അവർ പറഞ്ഞിട്ടില്ല, തടയുമെന്ന് നിങ്ങളോടല്ലേ പറയുന്നുള്ളൂ. എന്നോട് പറഞ്ഞാൽ അതിനുള്ള മറുപടി ഞാൻ അവരോടു പറഞ്ഞോളാം. ബിഎൽഎമാരെ കൂട്ടി നടക്കുന്നതിൽ ഇവർ പ്രശ്നമാക്കുന്നുണ്ടെന്നു നിങ്ങളല്ലേ കംപ്ലെയ്ന്റ് ചെയ്യേണ്ടത്?. 


അനീഷ്: അതെ, അതെ, പിന്നെ നിൽക്കാൻ കഴിയില്ല അവരുടെ ഏരിയയല്ലേ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam