തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ നിർണായക ശബ്‌ദരേഖ പുറത്ത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൊടികൾ, തോരണങ്ങൾ, ഷാളുകൾ, തൊപ്പി എന്നിവ നൽകുന്നതിനായി ഏകദേശം 1.62 കോടിയുടെ കരാർ സ്വകാര്യ കമ്പനിക്ക് കൊടുക്കുന്നുണ്ട്.
സാധാരണ ഇത് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. എന്നാൽ ഈ വകയിൽ സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയത് സ്ഥിരീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
കമ്മീഷൻ നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കുടിശിക തുക നൽകാമെന്ന് അഞ്ജന ഉറപ്പുനൽകിയിരുന്നുവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
കമ്പനി പ്രതിനിധി തെരഞ്ഞെടുപ്പ് ചുമതലയുള്ള ആളോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത്തവണ കൊടികൾ എത്താൻ വൈകിയതോടെയാണ് 1.62 കോടിക്ക് കരാർ നൽകുന്നത്. കരാർ നൽകുമ്പോൾ ആ കമ്പനിയോട് 31 ലക്ഷം രൂപ കമ്മീഷനായി നൽകണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് സംസ്ഥാന സെക്രട്ടറിക്ക് പണം നൽകിയതെന്നാണ് കമ്പനി പ്രതിനിധി പറയുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ വലിയ തോതിൽ ഫണ്ട് തിരിമറി ഉണ്ടായെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ചില സംസ്ഥാന നേതാക്കൾ ഇടപെട്ടുകൊണ്ട് വലിയ തോതിലുള്ള കമ്മീഷൻ തുക അടിച്ചെടുത്തു എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഉയർന്ന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
