കോഴിക്കോട്: സംസ്ഥാന ബിജെപിയില്‍ നേതൃത്വ ക്ലാസും പരീക്ഷയും നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ക്ലാസും പരീക്ഷയും സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രശിക്ഷണ്‍ ശിബിരം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
മണ്ഡല അടിസ്ഥാനത്തിലായിരിക്കും ക്ലാസും പരീക്ഷയും നടത്തുക. ബൂത്ത് അടിസ്ഥാനത്തിലുള്ള നേതാക്കള്‍ മുതല്‍ ക്ലാസില്‍ പങ്കെടുക്കണം. പഠന ക്ലാസിന് ശേഷമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ പാസ്സാകുന്നത് നിര്‍ബന്ധമാണ്.
സംഘടനയെക്കുറിച്ച് ബോധ്യമുള്ള, നേതൃപാടവമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിലായിരിക്കും ക്ലാസും പരീക്ഷയും സംഘടിപ്പിക്കുക.
സംഘടനാപരമായ ക്ലാസുകളും ആശയപരമായ ക്ലാസുകളും സംഘടിപ്പിക്കും. ഇതിന് പുറമേ ഡിജിറ്റല്‍ സാക്ഷരത ഉറപ്പിക്കുന്നതിനുള്ള ക്ലാസുകളുമുണ്ടാകും. നേതാക്കന്മാര്ക്ക് എല്ലാവര്ക്കും ഡിജിറ്റല്‍ സാക്ഷരത ഉണ്ടായിരിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
