ഡല്‍ഹി: റബര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ബിജെപി കോട്ടയം മേഖലാ പ്രസിഡന്റും റബര്‍ ബോര്‍ഡ് അംഗവുമായ എന്‍ ഹരിയെ നിയമിച്ചു.
റബ്ബര്‍ബോര്‍ഡ് തലപ്പത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. കോട്ടയം ആനിക്കാട് സ്വദേശിയായ എന്‍ ഹരി കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.
ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
റബര്‍ ബോര്‍ഡിന് 18 മാസം സ്ഥിരം ചെയര്‍മാന്‍ ഇല്ലായിരുന്നു. ചെയര്‍മാന്‍ പദവിയില്‍ നിന്നും ഡോ. സവാര്‍ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാര്‍ക്കാണ് നേരത്തെ ചുമതല നല്‍കിയിരുന്നത്.
അതേസമയം റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കേരളത്തിന് തന്നത് കേന്ദ്രത്തിന്റെ അംഗീകാരമാണെന്ന് എന്‍ ഹരി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
